കുമരംപുത്തൂര്‍: ഓണത്തിന് പൂക്കളമിടാന്‍ ചെണ്ടുമല്ലി കൃഷിയ്ക്ക് തുടക്കമിട്ട് കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ്. പാലക്കാട് ജില്ലാ ഹയര്‍ സെക്കണ്ടറി നാഷല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ മല്ലികാരാമം പദ്ധതിപ്രകാരമാണ് കൃഷി.സ്‌കൂളില്‍ ഓണത്തിന് പൂക്കളമിടാനും മത്സരത്തിനുമെല്ലാമായി അയല്‍ സംസ്ഥാനത്ത് നിന്നുമെത്തുന്ന പൂക്കളെയാണ് അധികവും ആശ്രയിക്കുന്നത്. ഇക്കുറി സ്വന്തമായി ചെണ്ടുമല്ലി പൂക്കള്‍ കൃഷി ചെയ്ത് വിളവെടുക്കാനാണ് കല്ലടിയിലെ എന്‍എന്‍എസ് യൂണിറ്റ് അംഗങ്ങളുടെ തീരുമാനം. താലൂക്കിലെ 12 യൂണിറ്റുകള്‍ക്കായി മല്ലികാരാമം പദ്ധതിയില്‍ 1200 ചെണ്ടുമല്ലി തൈകള്‍ നല്‍കിയിട്ടുണ്ട്.
കല്ലടിയിലും "മല്ലികാരാമം" ചെണ്ടുമല്ലി കൃഷിയ്ക്ക് തുടക്കമിട്ട് എൻ.എസ്.എസ് വിദ്യാര്‍ത്ഥികള്‍
byഅഡ്മിൻ
-
0