അലനല്ലൂർ പഞ്ചായത്തിലെ ആറ് ഇടങ്ങളിൽ കൂടി നിലാവ് പരന്നു

മണ്ണാർക്കാട്:  നിലാവ് പദ്ധതിയിൽ എം എൽ എയുടെ 2021-2022 ആസ്തി വികസന ഫണ്ടിൽ  ഉൾപ്പെടുത്തി അലനല്ലൂർ പഞ്ചായത്തിലെ 6 ഹൈമാസ്‌റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം  അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ നിർവഹിച്ചു.

അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ പാറപ്പുറം, കാട്ടുകുളം അത്താണിപ്പടി, അലനല്ലൂർ അയ്യപ്പൻകാവ്, ചളവസെന്റർ, എടത്തനാട്ടുകര ചാത്തൻകുറിശ്ശി ക്ഷേത്രം, കാഞ്ഞിരംപാറ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. 

വിവിധ ചടങ്ങുകളിലായി അലനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഹംസ, ബ്ലോക്ക്‌പഞ്ചായത്ത് മെമ്പർമാരായ ബഷീർ തെക്കൻ, പടുവിൽ മാനു, ഷാനവാസ്, പഞ്ചായത്ത് മെമ്പർമാരായ കെ ടി അബ്ദുള്ള, ബഷീർ, ജിഷ, ഷൗക്കത്ത്, റഷീദ് ആലായൻ, വേണു മാസ്റ്റർ, കെ ടി ഹംസപ്പ,കാസിം ആലായൻ,ഇപ്പു,ഷുക്കൂർ, അജിത്, മഹ്ഫൂസ്, അബ്ദുമാസ്റ്റർ, സുബൈർ, റസാക്ക്, തുടങ്ങിയവർ സംബന്ധിച്ചു.

മണ്ണാർക്കാട് നിലാവ് പദ്ധതിയിൽ ഇന്നും 6 ലൈറ്റുകൾ കൂടി പ്രകാശിച്ചു തുടങ്ങും

മണ്ണാർക്കാട് നിലാവ് പദ്ധതിയിൽ എം എൽ എയുടെ 2021-2022 ആസ്തി വികസന ഫണ്ടിൽ  ഉൾപ്പെടുത്തി മണ്ഡലത്തിലെ കോട്ടോപ്പാടം, കുമരംപുത്തൂർ, മണ്ണാർക്കാട് എന്നീ പഞ്ചായത്തുകളിലായി 6 ഹൈമാസ്‌റ്റ് ലൈറ്റുകൾ കൂടി ഇന്ന് മുതൽ പ്രകാശിച്ചു തുടങ്ങും എന്ന് അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ അറിയിച്ചു.

ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സ്ഥലങ്ങൾ

കോട്ടോപ്പാടം പഞ്ചായത്ത്

പൊതുവപ്പാടം -6pm
കാട്ടിൽ അയ്യപ്പക്ഷേത്രം -6:30pm
കൊമ്പം ആശുപത്രിപ്പടി -7:00pm

കുമരംപുത്തൂർ പഞ്ചായത്ത്

നെച്ചുള്ളി -7:30pm

മണ്ണാർക്കാട് മുൻസിപ്പാലിറ്റി

കുന്തിപ്പുഴ ബൈപ്പാസ് ജംഗ്ഷൻ -7:45pm

പെരിമ്പടാരി കാഞ്ഞിരം ജംഗ്ഷൻ -8:00pm
Previous Post Next Post

نموذج الاتصال