വൈജ്ഞാനിക മുന്നേറ്റത്തിൻ്റെ ജ്വാല പകർന്ന് ഫ്ലെയിം പദ്ധതിക്ക് പ്രോജ്ജ്വല തുടക്കം

മണ്ണാർക്കാട്: മണ്ണാർക്കാട് നിയോജകമണ്ഡലത്തിൻ്റെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കി   എൻ.ഷംസുദ്ദീൻ എം.എൽ.എ നടപ്പാക്കുന്ന ഫ്ലെയിം  പദ്ധതിക്ക്   പ്രോജ്ജ്വല തുടക്കം.

നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ഫ്ലെയിം പദ്ധതി ഉദ്ഘാടനം ചെയ്തു. എൻ.ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം സബ് കലക്ടർ ഡി.ധർമ്മല ശ്രീ മുഖ്യാതിഥിയായി. മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്ന്  എസ്.എസ്.എൽ.സി, പ്ലസ് ടു   സമ്പൂർണ എ പ്ലസ്, നാഷണൽ മീൻസ് കം മെറിറ്റ്  സ്കോളർഷിപ്പ് ജേതാക്കളായ അറുനൂറോളം വിദ്യാർത്ഥി പ്രതിഭകളേയും നൂറ് ശതമാനം വിജയം കൈവരിച്ച പതിനാല്  വിദ്യാലയങ്ങളേയും പദ്ധതി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന    പ്രതിഭാസംഗമത്തിൽ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, മുൻ എം.എൽ.എ കളത്തിൽ അബ്ദുള്ള, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടർ എ.അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡണ്ട് മുഹമ്മദ് ചെറൂട്ടി, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ഷൗക്കത്തലി, ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽകളത്തിൽ, സംഘാടക സമിതി ചെയർമാൻ  ഡോ.ടി.സൈനുൽ ആബിദ്, കൺവീനർ സിദ്ദീഖ് പാറോക്കോട്, പ്രസംഗിച്ചു. എൻ സ്കൂൾ സി.ഇ.ഒ കെ.വി.മുഹമ്മദ് യാസീൻ പദ്ധതി വിശദീകരണം നടത്തി. എ ഡാപ്റ്റ് സി.ഇ.ഒ ഉമർ അബ്ദുസ്സലാം, എൻസ്കൂൾ ലേണിങ് ഡയറക്ടർ അഹമ്മദ് സാജു എന്നിവർ  അക്കാദമിക സെഷന് നേതൃത്വം നൽകി.എൻസ്കൂൾ ലേണിങിൻ്റെ അക്കാദമിക പിന്തുണയോടെ  വിദ്യാർത്ഥികളുടെ വിവിധ ശേഷികൾ പരിപോഷിപ്പിക്കുകയും മത്സര പരീക്ഷ കൾക്ക് പ്രാപ്തരാക്കുന്നതിനൊപ്പം പുതിയ വൈജ്ഞാനിക മേഖലകളിലേക്ക്  എത്തിക്കുകയുമാണ് ഫ്ലെയിം പദ്ധതി  ലക്ഷ്യമാക്കുന്നത്. വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം,മത്സര പരീക്ഷകൾക്കുള്ള പരിശീലനം,
സ്കൂളുകളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തൽ,അഭിരുചി പരിശോധന, കരിയർ കൗൺസിലിങ്,സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷ പരിശീലനം,ട്രൈബൽ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയെക്കുറിച്ച് അവബോധം നൽകൽ,സർവീസ് എൻട്രി പ്രോഗ്രാം,ഭിന്നശേഷി വിദ്യാർത്ഥികളുടെ ശാക്തീകരണം തുടങ്ങിയവയാണ്  ഫ്ലെയിമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അഡ്വ.ടി.എ.സിദ്ദീഖ്,പി.അഹമ്മദ് അഷ്റഫ്, കല്ലടി അബൂബക്കർ, വി.വി.ഷൗക്കത്തലി,റഷീദ് ആലായൻ, ടി.എ.സലാം, ഹമീദ് കൊമ്പത്ത്, കെ.ജി.ബാബു, സലീം നാലകത്ത്, ഷമീർ പഴേരി, മുനീർ താളിയിൽ, പി.എം.മുഹമ്മദ് അഷ്റഫ്, ജോബ് ഐസക്, എം.മുഹമ്മദലി മിഷ്കാത്തി, ഷമീർ മണലടി, പി.സി.മുഹമ്മദ് ഹബീബുള്ള, ടി.ബിനീഷ്,വി.പി.റഹീസ് എന്നിവരടങ്ങിയ ഫ്ലെയിം കോർ ഗ്രൂപ്പ് പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post

نموذج الاتصال