മണ്ണാർക്കാട്: കുമരംപുത്തൂരിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം താഴെ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് അടർന്ന് വീണു. നരിപ്പിരിയങ്ങാട് കുളന്തവേലൻ്റെ കെട്ടിടമാണ് മെൻസ് വെയർ കടയുടമ സൈനുദീൻ്റെ കാറിന് മുകളിലേക്ക് തകർന്ന് വീണത്. ഈ സംഭവത്തിന് മിനിറ്റുകൾക്ക് മുമ്പ് ആ പരിസരത്ത് കുട്ടികളുടെ സാന്നിധ്യമുണ്ടായിരുന്നതായും, ഭാഗ്യം കൊണ്ടാണ് ആർക്കും പരിക്ക് പറ്റാതിരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. ദേശീയപാത നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ഭാഗത്ത് കെട്ടിടത്തിൻ്റെ മുൻഭാഗം പൊളിച്ചുനീക്കിയിരുന്നു. മഴയും തുടരുന്നതിനാലാവാം കെട്ടിടം തകർന്നു വീഴാൻ കാരണമെന്നാണ് കരുതപ്പെടുന്നത്
നിർത്തിയിട്ട കാറിന് മുകളിലേക്ക് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണു
byഅഡ്മിൻ
-
0