വിയ്യക്കുർശ്ശി കാരക്കുന്ന് ഫതഹീയ്യ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു

മണ്ണാർക്കാട്: വിയ്യക്കുർശ്ശി കാരക്കുന്നിൽ പുതുതായി നിർമ്മിച്ച ഫതഹീയ്യ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം സമസ്ത പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അസർ നിസ്കാരത്തിന് നേതൃത്വം നൽകി നിർവഹിച്ചു.

തുടർന്ന് നടന്ന ഉദ്ഘാടന പൊതുയോഗത്തിന് മസ്ജിദ് കമ്മറ്റി പ്രസിഡന്റ് കെ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. കൊറ്റിയോട് മഹല്ല് ഖാസി പി റഫീക്ക് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സ്വലാഹുദീൻ ഫൈസി വല്ലപ്പുഴ ആത്മീയപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറുട്ടി മുഹമ്മദ്, ഹബീബ് ഫൈസി കോട്ടോപ്പാടം, അഷ്റഫ് ഫൈസി, സലാം മാസ്റ്റർ, ടി.കെ അബുബക്കർ ബാവി, ആലിക്കൽ മൊയ്തീൻ ഹാജി, കൊറ്റിയാട് മഹല്ല് ഭാരവാഹികളായ നൂർ മുഹമ്മദ്, സുലൈമാൻ ഹാജി വേളൂരൻ , മസ്ജിദ് കമ്മറ്റി ഭാരവാഹികളായ മുസ്തഫ ഹാജി വേള്ളൂരൻ , ഹക്കീം ഫൈസി, ഫിറോസ് ബാബു എസ് കെ , അബ്ബാസ്, എം സി കുഞഹമ്മദ്, തുടങ്ങിയവർ പ്രസംഗിച്ചു.
ശേഷം മജ്ലിസുന്നൂർ സംഘടിപ്പിച്ചു. മൻസൂറലി ദാരിമി കാപ്പ്, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

نموذج الاتصال