കോടതിപ്പടിയിൽ അപകടത്തിൽ പെടുന്നവർക്ക് പ്രാഥമിക ശുശ്രൂഷ ഉറപ്പാക്കാൻ എച്ച്.ഡി.ഇ.പി

മണ്ണാര്‍ക്കാട് നഗരത്തിലെ അപകടകേന്ദ്രമായ കോടതിപ്പടി കവലയിൽ അപകടത്തില്‍പ്പെടുന്നവർക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനാവശ്യമായ ഫസ്റ്റ് എയിഡ് മെഡിക്കല്‍ കിറ്റ് നല്‍കി എച്ച്ഡിഇപി. 

സിവില്‍ ഡിഫന്‍സ് അംഗവും വ്യാപാരിയുമായി ഷിഹാസ്, കോടതിപ്പടിയിലെ തൊഴിലാളി യൂണിയൻ പ്രതിനിധി റഫീക്ക്, ഹോം ഗാർഡ്സ്മാരായ പ്രഭാകരൻ, ശശികുമാർ എന്നിവർക്കാണ് എച്ച്.ഡി.ഇ.പി (ഹ്യൂമൺ ഡെവലപ്പ്മെന്റ് ആൻഡ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ) ഭാരവാഹികളായ അബ്ദുല്‍ ഹാദി അറയ്ക്കല്‍,അന്‍വര്‍ ഓഫ് റോഡ് എന്നിവർ ചേർന്ന് കിറ്റ് കൈമാറിയത്. നഗരത്തില്‍ വാഹനയാത്ര അത്ര സുരക്ഷിതമല്ലാത്ത ഒരിടമാണ് കോടതിപ്പടി. കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെടാറുണ്ട്. സീബ്രാലൈനിലൂടെ പാത മുറിച്ച് കടക്കുമ്പോള്‍ പോലും കാല്‍നടയാത്രക്കാരെ വാഹനമിടിക്കാറുണ്ട്. ഇത്തരം അപകടങ്ങളില്‍ ചെറിയ പരിക്കുകളുണ്ടാകുന്നവര്‍ക്ക് സ്ഥലത്ത് വെച്ച് തന്നെ പ്രാഥമികമായ ശുശ്രൂഷ ഉറപ്പാക്കാനാണ് എച്ച്ഡിഇപിയുടെ ഇടപെടല്‍.

എച്ച്.ഡി.ഇ.പി സംഘടനയിൽ  അംഗമാവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക് ഉപയോഗപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു👇
Previous Post Next Post

نموذج الاتصال