മണ്ണാർക്കാട്: മണ്ണാർക്കാട്ടുകാരിയായ കൊച്ചു ഗായിക തീർത്ഥ സുഭാഷിനെ പുകഴ്ത്തി വിദ്യാഭ്യാസ മന്ത്രി. അദ്ധേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീർത്ഥയെ പോലുള്ള വിദ്യാർത്ഥികൾ പൊതു വിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണെന്ന് അഭിപ്രായപ്പെട്ടത്
"തീർത്ഥ സുഭാഷ് എന്ന കൊച്ചു മിടുക്കിയെ വേദികളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ഏവർക്കും പരിചയമുണ്ടായിരിക്കും. പാലക്കാട് മണ്ണാർക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിനിയായ തീർത്ഥ പൊതു വിദ്യാലയത്തിലാണ് പഠിക്കുന്നത് എന്നത് അഭിമാനകരമാണ്. മണ്ണാർക്കാട് കുണ്ടൂർക്കുന്ന് വി.പി.എ.യു.പി സ്കൂളിലാണ് തീർത്ഥ പഠിക്കുന്നത്. ഇങ്ങനെ നിരവധി വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിമാനമായി വളരുന്നു. തീർത്ഥ അടക്കമുള്ളവർക്കുള്ള പ്രോത്സാഹനം എന്ന നിലയിൽ ആണ് ഈ പോസ്റ്റ്. തീർത്ഥ മനോഹരമായി പാടിയ ഒരു ഗാനം ആസ്വദിക്കുക." എന്നായിരുന്നു അദ്ധേഹത്തിന്റെ പോസ്റ്റ്. പോസ്റ്റിനൊപ്പം
തീർത്ഥ സുഭാഷ് പാടുന്ന വീഡിയോ കൂടി ചേർത്തിട്ടുണ്ട്.
കുണ്ടൂർക്കുന്ന് വി.പി.എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് തീർത്ഥ. മ്യൂസിക്കൽ റിയാലിറ്റി ഷോകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച തീർത്ഥ മണ്ണാർക്കാട് കുലുക്കിലിയാട് പുത്തില്ലത്ത് വീട്ടിൽ സുഭാഷ് - ഷൈലജ ദമ്പതികളുടെ മകളാണ്.
വിദ്യാഭ്യാസമന്ത്രിയുടെ പോസ്റ്റ് വായിക്കാൻ👇