മണ്ണാർക്കാട് : കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പാലത്തിലൂടെ അപകടകരമാം വിധം സഞ്ചരിച്ച വാഹനങ്ങൾക്ക് മണ്ണാർക്കാട് ട്രാഫിക് പോലീസ് പിഴ ചുമത്തി. ഇന്നലെയായിരുന്നു പിഴ ചുമത്താൻ ആസ്പദമായ സംഭവം. പുഴവെള്ളം കയറിയ ഞെട്ടരക്കടവ് - പൊമ്പ്ര പാലത്തിലൂടെ യാത്ര ചെയ്ത ബസിനും ജീപ്പിനുമാണ് പിഴ ചുമത്തിയത്. പാലത്തിലൂടെയുള്ള ഈ വാഹനങ്ങളുടെ സഞ്ചാര വീഡിയോ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് പിഴ ചുമത്തിയതെന്ന് ട്രാഫിക് എസ്.ഐ നാസർ പറഞ്ഞു.
വെള്ളം കയറിയ പാലത്തിലൂടെ യാത്ര| പിഴ ചുമത്തി ട്രാഫിക്ക് പോലീസ്
byഅഡ്മിൻ
-
0