നൗഷാദ് അസോസിയേഷൻ മൂന്നാമത് പാലക്കാട് ജില്ലാ സംഗമം മണ്ണാർക്കാട് താജ് റെസിഡൻസിയിൽ വെച്ച് സംഘടിപ്പിച്ചു, സംഗമം മനുഷ്യസ്നേഹി നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നൂറോളം നൗഷാദുമാരാണ് ഇത്തവണ ഒത്തുകൂടിയത്.
ജീവ കാരുണ്യ പ്രവർത്തകനും, സിനിമ നിർമ്മാതാവുമായ നൗഷാദ് ആലത്തൂർ, നൗഷാദ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് AMN, സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് എളമക്കര, സ്ഥാപകൻ നൗഷാദ് അലവി, പാലക്കാട് ജില്ലാ പ്രസിഡന്റ് നൗഷാദ് ഓച്ചായി, തുടങ്ങിയവർ സംസാരിച്ചു, കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ നൗഷാദുമാരുടെ മക്കളെയും സംഗമത്തിൽ അനുമോദിച്ചു