പട്ടാമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പട്ടാമ്പി: തിങ്കളാഴ്ച രാത്രി പട്ടാമ്പി പാലത്തിൽ നിന്നും ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചാലിശ്ശേരി കുന്നത്തേരി സ്വദേശി അജിത്തിന്റെ ഭാര്യ രേഷ്മയാണ് മരിച്ചത്.  
പട്ടാമ്പി പാലത്തിന്റെ തുടക്കത്തിൽ പടിഞ്ഞാറു ഭാഗത്തെ കൈവരിയിൽ നിന്നുമാണ് ഇന്നലെ രാത്രി എട്ടുമണിയോടെ പുഴയിൽ ചാടിയത്.  പട്ടാമ്പി പോലീസിന്റെയും,ഫയർഫോർസിന്റെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ രാത്രി ഏറെ വൈകുവോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലേയും തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛൻ രഘു. ഇവർക്ക് 12 വയസ്സായ ഒരു പെൺകുട്ടിയുണ്ട്. ഭർത്താവ് അജിത് ബാംഗ്ലൂരിൽ ജോലി ചെയ്തു വരികയാണ്.
Previous Post Next Post

نموذج الاتصال