മണ്ണാര്‍ക്കാട്: രണ്ട് ദിവസം തുടർച്ചയായ പെയ്ത ശക്തമായ മഴയെ തുടർന്ന് ദേശീയ പാതയോരത്ത് കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിന് എതിർ വശത്ത് വന്‍മരം കടപുഴകി വീണു. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് മരം പതിച്ചത്.
ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. കൃഷി നശിച്ചു. മരം ദേശീയ പാതയിലേക്ക് വീഴാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.