അട്ടപ്പാടി: വീട്ടുമുറ്റത്ത് ഗ്രോബാഗിൽ കഞ്ചാവ് ചെടികൾ വളർത്തിയ ആൾ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. രാധാകൃഷ്ണനാണ് പിടിയിലായത്. പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.ആർ.അജിത്തും പാർട്ടിയും അട്ടപ്പാടി മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഭൂതിവഴിയിൽ വീട്ടുവളപ്പിൽ ഗ്രോബാഗുകളിൽ ആയി നട്ടുനനച്ച് സൂക്ഷിച്ചിരുന്ന 20 കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. ഏകദേശം 5 മാസം പ്രായം ആയിട്ടുള്ള കഞ്ചാവ് ചെടികൾ ആണ് കണ്ടെത്തിയത്. പ്രതിയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രിവൻ്റീവ് ഓഫീസർ ടി.പി മണികണ്ഠൻ സിവിൽ എക്സൈസ് ഓഫീസർമാരായ സുമേഷ്,വിജീഷ് കുമാർ, ഷാബു വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി, ഡ്രൈവർ പ്രദീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വീട്ടുമുറ്റത്ത് ഹൈ ടെക്ക് ആയി കഞ്ചാവ് കൃഷി; ഒടുവിൽ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ
byഅഡ്മിൻ
-
0