കല്ലടിക്കോട്: ദേശീയപാത പനയംപാടത്ത് വീണ്ടും അപകടം, ടെംബോ നിയന്ത്രണം വിട്ട് എതിരെ വന്ന ഓട്ടോയും, ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മേലാറ്റൂര്‍ എടപറ്റ കരിങ്കാളി ക്ഷേത്രത്തിന് സമീപം രാജ് വില്ലയില്‍ രാജ സുകുമാരന്‍ മകന്‍ അതുല്‍ രാജ് (22) നാണ് പരിക്കേറ്റത്. ഇയാളെ ആദ്യം തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്ക് ശേഷം വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് 4.45നാണ് സംഭവം മണ്ണാര്‍ക്കാട്ട് നിന്ന് മീന്‍ ഇറക്കി പാലക്കാട്ടേക്ക് വരുന്ന ടെമ്പോ ആണ് ഓട്ടോറിക്ഷയും ബൈക്കുമായി കൂട്ടിയിടിച്ചത്. പനയമ്പാടത്തിന് സമീപം ദുബൈ കുന്നിലാണ് അപകടം.