മണ്ണാർക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ 2014 മുതൽ 2017 വരെയുള്ള കാലയളവിൽ ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് കേസ്. കേസിൽ പ്രതിക്കെതിരെ പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി വിവിധ വകുപ്പുകളിൽ ആയി 15 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കാലയളവിൽ പലപ്രാവശ്യം പൊറ്റശ്ശേരി മച്ചിങ്ങൽ തങ്കപ്പൻ (50) ലൈംഗിക അതിക്രമണം നടത്തിയത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി സഞ്ജുവാണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം മൂന്നുവർഷം അധിക കഠിന തടവ് അനുഭവിക്കണം. പിഴതുക ഇരക്ക് നൽകാനുമാണ് വിധി.
2018 ൽ മണ്ണാർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ് ഐ ജെ പി അരുൺകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ശോഭന ഹാജരായി. എഎസ്ഐ സതി.ടി.ആർ കോടതി നടപടികൾ ഏകോപിപ്പിച്ചു