വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

മണ്ണാർക്കാട്: കൽക്കണ്ടി സ്വദേശിയായ വിദ്യാർത്ഥിയെ മുണ്ടൂരിൽ പഠന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കക്കുപ്പടിയിലെ ഹോമിയോ ഡോക്ടർ രാജീവിന്റെ മകൻ ആദിത്യനെയാണ് (19) മരിച്ച നിലയിൽ കണ്ടത്. മുണ്ടൂർ യുവക്ഷേത്രയിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു. മൃതദേഹം പാലക്കാട് മെഡിക്കൽ കോളേജിൽ.

ഉച്ചയ്ക്ക് ക്ലാസിൽ നിന്ന് പനിയാണെന്ന് പറഞ്ഞ് ആദിത്യന്‍ റൂമിലേക്ക് പോയെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ഉച്ചയ്ക്ക് 2 മണിയ്ക്കും 3 മണിക്കും ഇടയിലാണ് സംഭവം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യാ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തി. സംഭവത്തിന്‌ ആരും ഉത്തരവാദി അല്ലെന്ന് കുറിപ്പിൽ ഉണ്ടെന്നാണ് വിവരം. കോങ്ങാട് പൊലിസ് ഹോസ്റ്റലിൽ പരിശോധന നടത്തി.
Previous Post Next Post

نموذج الاتصال