തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്

മണ്ണാര്‍ക്കാട്: തെരുവ് നായക്കളുടെ കടിയേറ്റ് വിദ്യാര്‍ഥിനിക്ക് പരിക്ക്. മണ്ണാര്‍ക്കാട് അരകുര്‍ശ്ശിയില്‍ താമസിക്കുന്ന കുന്നുമ്മല്‍ വീട്ടില്‍ ഗിരീഷിന്‍റെ മകള്‍ അനുഷ്ക (13) യെയാണ് തെരുവ് നായക്കള്‍ കൂട്ടത്തോടെ എത്തി കടിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ ട്യൂഷന്‍ ക്ലാസിന് പോവുന്നതിനിടെയാണ് അരകുര്‍ശി ക്ഷേത്ര പരിസരത്ത് വെച്ചാണ് സംഭവം. തലയിലും കാലിലും കടിയേറ്റ കുട്ടിയെ പ്രദേശവാസിക്കാരാണ് രക്ഷപ്പെടുത്തിയത്. ഉടനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അട്ടപ്പാടി സ്വദേശികളായ ഇവര്‍ കഴിഞ്ഞ ആറുമാസം മുമ്പാണ് ഇവിടെ താമസം തുടങ്ങിയത്. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹൈസ്കൂളിലെ എട്ടം തരം വിദ്യാര്‍ഥിനിയാണ്.

സിസിടീവി ദൃശ്യം👇
Previous Post Next Post

نموذج الاتصال