മണ്ണാർക്കാട്: ദേശീയപാത കൊമ്പത്ത് കാറുകൾ തമ്മിലിടിച്ച് 6 പേർക്ക് പരിക്കേറ്റു. 4 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.
പരിക്കേറ്റവരെ മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിലേക്കും പിന്നീട് മൗലാന ഹോസ്പിറ്റലിലേക്കും മാറ്റി. പരിക്കേറ്റവരിൽ ഒരാൾ മണ്ണാർക്കാട് ചങ്ങലീരി സ്വദേശിയും മറ്റുള്ളവർ മലപ്പുറം വെണ്ണിയൂർ സ്വദേശികളുമാണ്. ജംഷിദ് (38), അശ്വന്ത് (21), അക്ഷയ് (19), ധന്യ (40), ഗോപി (45), രാമചന്ദ്രൻ (50) എന്നിവർക്കാണ് പരിക്കേറ്റത്