താഴേക്കൊട്: ദേശീയപാത അമ്മിണിക്കാട് ഇന്നലെ രാത്രിയിലുണ്ടായ ബസപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കോഴിക്കോട് - പാലക്കാട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരക്കൊമ്പിൽ ഇടിക്കുകയായിരുന്നു. ബസ് യാത്രക്കാരായ ശാലിനി (33), രേഷ്മ (27), ഫവാസ് (25) എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ ഇ.എം.എസ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് ഈ ഭാഗത്ത് മഴ ചാറലുണ്ടായിരുന്നു എതിർവശത്തുനിന്ന് കാറെത്തിയപ്പോൾ ബ്രേക്ക് ചെയ്യുകയും ബസ് റോഡിൽനിന്ന് വഴുതി മരക്കൊമ്പിൽ ഇടിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. അപകടസമയത്ത് മഴയുണ്ടായിരുന്നു