വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

അഗളി: ഷോളയൂര്‍ കീരിപ്പതിയില്‍ കാട്ടാനയെ തുരത്തുന്നതിനിടെ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഇന്നലെ വൈകീട്ടാണ് സംഭവം. തിങ്കളാഴ്ച രാത്രി കീരിപ്പതി ഊരിലെത്തി ഭീതിപരത്തിയ ഒറ്റയാനെ ഉള്‍ക്കാട്ടിലേക്ക് തുരത്താനാണ് അഞ്ചംഗ സംഘം എത്തിയത്. ഇതിനിടെ കാട്ടാന പിന്തിരിഞ്ഞ് ചിന്നംവിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. വനപാലകര്‍ കുന്നിന്റെ മുകളിലായിരുന്നതിനാലും, കാട്ടാന പിന്തിരിഞ്ഞതിനാലും അപകടം ഒഴിവായി. കഴിഞ്ഞയാഴ്ച ഒറ്റയാന്‍ കീരിപ്പതിയില്‍ വീട് തകര്‍ത്തിരുന്നു.
Previous Post Next Post

نموذج الاتصال