സിഐടിയു ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

മണ്ണാർക്കാട്:  സിഐടിയു 15-ാമത് ജില്ലാസമ്മേളനത്തിന് കൊടിയേറി. പൊതുസമ്മേളനനഗരിയായ ടി ശിവദാസമേനോന്‍ നഗറില്‍ (എംഇഎസ് കല്ലടി കോളേജ് പരിസരത്ത് ) സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കെ ബിനുമോള്‍ ചെമ്പതാക ഉയര്‍ത്തി. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര, പതാക,  ദീപശിഖാ ജാഥകള്‍ വെള്ളിയാഴ്ച വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പര്യടനങ്ങള്‍ക്കുശേഷമാണ് പൊതുസമ്മേളനനഗരിയില്‍ സംഗമിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ,പൊറ്റശ്ശേരി ഹരിദാസ് സ്മൃതി മണ്ഡപത്തില്‍ നിന്ന് ഉദ്ഘാടനം ചെയ്ത കൊടിമര ജാഥയും പാലക്കയം പികെ പ്രകാശന്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി
എംഎസ് സ്‌കറിയ ഉദ്ഘാടനം ചെയ്ത പതാകജാഥയും നാരങ്ങാപ്പറ്റ ടിഎന്‍ അരവിന്ദാക്ഷന്‍ നായര്‍, പാറപ്പുറം എന്‍ സുരേഷ്‌കുമാര്‍ സ്മൃതി മണ്ഡപങ്ങളില്‍നിന്ന് എ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്ത ദീപശിഖാജാഥയുമാണ് പൊതുസമ്മേളന നഗരിയില്‍ സംഗമിച്ചത്. തുടര്‍ന്ന് ടികെ അച്യുതന്‍ ക്യാപ്റ്റനും  സെക്രട്ടറി കെ ഹരിദാസ് വൈസ് ക്യാപ്റ്റനുമായുള്ള ജാഥയില്‍ നിന്ന് കൊടിമരം സംസ്ഥാന കമ്മിറ്റിയംഗം എന്‍എന്‍ കൃഷ്ണദാസും എസ്ബി രാജു ക്യാപ്റ്റനും   വിവി വിജയന്‍ വൈസ് ക്യാപ്റ്റനുമായ  ജാഥയില്‍ നിന്ന് സംസ്ഥാന സെക്രട്ടറി വിസി കാര്‍ത്ത്യായനിയും വിഎ മുരുകന്‍ ക്യാപ്റ്റനും കെ കുമാരന്‍ വൈസ് ക്യാപ്റ്റനുമായ ജാഥയില്‍ നിന്ന് എംഎസ് സ്‌കറിയ ദീപശിഖയും ഏറ്റുവാങ്ങി.നേതാക്കളായ പികെ ശശി, എം ഹംസ, എ പ്രഭാകരന്‍, എസ് ബി രാജു തുടങ്ങിയവര്‍ പങ്കെടുത്തു. ശനിയാഴ്ച രാവിലെ 10ന് ഷാജഹാന്‍ നഗറില്‍ (എംപി ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചയും സമ്മേളനം തുടരും.തിങ്കളാഴ്ച വൈകീട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
Previous Post Next Post

نموذج الاتصال