അഗളി: അട്ടപ്പാടിയില്‍ വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന വിദേശമദ്യം എക്‌സൈസ് പിടികൂടി. യുവാവ് അറസ്റ്റില്‍. അഗളി റസ്റ്റ് ഹൗസിന് സമീപം ലത ഭവനില്‍ രാജന്‍ എന്ന മനോഹരന്‍ (39) ആണ് അറസ്റ്റിലായത്.47.5 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ എട്ടരയോടെ അഗളി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ബി ജെ ശ്രീജിയും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ എം ചന്ദ്രകുമാര്‍,ആര്‍ പ്രദീപ്,കെ രംഗന്‍,എ കെ രജീഷ്,യു അജിത മോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.