പെരിന്തൽമണ്ണ: ജില്ലാ പോലീസ് മേധാവിയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എസ്‌ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് കുഴൽപ്പണവുമായി എത്തിയ മൂന്നുപേരും പിടിയിലായത്. ബസിൽ എത്തിയ മൂവരും വസ്ത്രത്തിനുള്ളിൽ ശരീരത്തിൽ കെട്ടിവെച്ചാണ് പണം കടത്തിയത്. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. വെട്ടത്തൂർ സ്വദേശികളായ മുജീബ്, മുഹമ്മദ് തസ്‌നീം, മുഹമ്മദാലി എന്നിവരാണ് പിടിയിലായത്. വസ്ത്രത്തിനടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവർ പണം കടത്താൻ ശ്രമിച്ചത്.