കാരംസ് കളിക്കിടെ സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു

അഗളി : ചിറ്റൂർ കുറവൻപാടി ക്ലബ്ബിൽ കാരംസ് കളിക്കിടെ ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് കുത്തേറ്റു. കളിക്കിടെ ഉണ്ടായ വാക്ക് തർക്കത്തിനിടയിൽ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ജോർജ്ജ് ആക്രമിക്കുകയായിരുന്നു എന്നാണ് പറയുന്നത്. ഇന്നലെയായിരുന്നു സംഭവം. കുറവൻപാടി സ്വദേശികളായ രാജേഷ് (37), സുനിൽ (44) എന്നിവർക്കാണ് കൈയ്ക്ക് പരിക്കേറ്റത്. കത്തി വീശിയ കുറവൻപാടി ജോർജ് ഓടിരക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു.

കൈയ്ക്ക് സാരമായി പരിക്കേറ്റതിനാൽ രണ്ട് പേരെയും കോട്ടത്തറ ആശുപത്രിയിൽനിന്ന് പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post

نموذج الاتصال