ചികിത്സാ ധനസഹായം കൈമാറി

മണ്ണാർക്കാട് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി നേതൃത്വത്തിൽ സ്വരൂപിച്ച അരക്കുപറമ്പൻ അസീസ് ചികിത്സാ ധന
സഹായം പുറ്റാനിക്കാട് ബേക്കറിപ്പടിയിൽ ചേർന്ന സ്നേഹ
സംഗമത്തിൽവെച്ച് കൈമാറി. വിവിധ അസുഖങ്ങളെത്തുടർന്ന് നാല് ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹത്തിന് വീണ്ടും ഒരു ശസ്ത്രക്രിയ
കൂടി ചെയ്യേണ്ടതുമുണ്ട്. പാലക്കാട് ജില്ലാ
ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ. മോഹനൻ ഉദ്ഘാടനം
ചെയ്തു. കുടുംബത്തിനു വേണ്ടി ഒരു ലക്ഷം രൂപയുടെ ചെക്ക് വാർഡ് മെമ്പർ ഫായിസടീച്ചർ ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡന്റ്  സി.മൊയ്തീൻകുട്ടി
അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ചന്ദ്രദാസൻ. കെ രാമകൃഷ്ണൻ, വിപിൻ, ഷൗക്കത്തലി. എ, ഹരിദാസ്.
കെ, ശങ്കരൻ.സി, ഭാരതി ശ്രീധർ, വിജയലക്ഷ്മി കെ, ഹുസൈൻ.എ , ശിവശങ്കരൻ കെ വി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال