HDEP ഫൗണ്ടേഷന്റെ തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന ഹര്‍ജി; വാദം കേൾക്കൽ ആരംഭിച്ചു

ന്യൂ ഡൽഹി:  തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന ആവശ്യത്തിൽ HDEP ഫൌണ്ടേഷൻ  ഉൾപ്പടെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കൽ ആരംഭിച്ചു. ഹർജിയിൽ എല്ലാവരുടെയും വാദം കേട്ടതിനു ശേഷം ഇടക്കാല ഉത്തരവിന് നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി. കൂടൂതല്‍ പേര്‍ കക്ഷി ചേര്‍ന്നത് കൊണ്ട് വാദത്തിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍ നാളെത്തേക്ക് കേസ് മാറ്റുകയാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസ് ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കണമെന്ന എതിര്‍ ഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.


പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ അവയെ കൊല്ലാൻ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് HDEP ഫൗണ്ടേഷന് വേണ്ടി ഹാജരായ അഡ്വ. ജുനൈസ് പടലത്ത് & അഡ്വ. പ്രശാന്ത് കുളമ്പിൽ എന്നിവർ വാദിച്ചു
Previous Post Next Post

نموذج الاتصال