വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് എത്തിച്ച അരി സ്വകാര്യ ഗോഡൗണില്‍ നിന്നും പിടികൂടി

കുമരംപുത്തൂര്‍: സ്‌കൂളിലേക്ക് ഉച്ചഭക്ഷണത്തിനായി എത്തിച്ച അരി സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണില്‍ നിന്നും പൊലീസ് പിടികൂടി. കുമരംപുത്തൂര്‍ ചുങ്കത്ത് പോത്തോഴിക്കാവ് റോഡിലുള്ള പികെ സ്റ്റോര്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് മുപ്പത് ചാക്ക് അരിയും കടത്താനുപയോഗിച്ച വാഹനവും പൊലീസ് കണ്ടെത്തിയത്.

കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് വിതരണം ചെയ്ത അരി അനധികൃതമായി കടത്തി കൊണ്ട് വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ എം.സുനിലിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വാഹനം പിന്തുടര്‍ന്ന് അരികടത്ത് പിടികൂടിയത്.

താലൂക്ക് സപ്ലൈ ഓഫീസര്‍ ഷാജഹാന്‍,റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ മുജീബ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.ഗോഡൗണിലേക്ക് എത്താന്‍ സാഹചര്യമില്ലാത്ത അരിയാണെന്നും ഇത്തരത്തിലുള്ള അരി കൊണ്ട് വന്ന മറ്റ് ചാക്കുകളിലാക്കി വിതരണം നടത്താനായിരിക്കും ശ്രമിച്ചിരിക്കുന്നതെന്നാണ് വ്യക്തമാകുന്നതെന്ന് എസ് ഐ എം സുനില്‍ പറഞ്ഞു.അരി സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറി.
Previous Post Next Post

نموذج الاتصال