മണ്ണാർക്കാട് നാളെ 14.10.22 ന് ഒരു മണിക്കൂർ ഒ.പി ബഹിഷ്ക്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ നാലിന് അലനല്ലൂരിലെ സ്വകാര്യ ക്ലിനിക്കിലെ ഡ്യൂട്ടി ഡോക്ടറെ സാമൂഹ്യ വിരുദ്ധർ മർദ്ദിച്ച സംഭവത്തിൽ ഇതുവരെ നടപടികൾ എടുക്കാത്ത പോലീസ് നിലപാടിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. മണ്ണാർക്കാട് IMA യുടെ നേതൃത്വത്തിൽ രാവിലെ 9 മുതൽ 10 വരെയായിരിക്കും ബഹിഷ്ക്കരണം. തുടർന്നും പ്രതികളെ പിടികൂടുന്നതിൽ പോലീസ് വീഴ്ച വരുത്തിയാൽ ആരോഗ്യ രംഗം സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് പ്രതിഷേധം കനപ്പിക്കുമെന്ന് IMA മണ്ണാർക്കാട് ഘടകം പ്രസിഡന്റ്
ഡോ:അബ്ദു കല്ലടി വാർത്ത കുറിപ്പിൽ അറിയിച്ചു.