കരാട്ടെ മത്സരത്തിൽ കല്ലടിക്ക് ഓവറോൾ

മണ്ണാർക്കാട് വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി ഇന്നലെ മണ്ണാർക്കാട് വാസവി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കരാട്ടെ മത്സരത്തിൽ കല്ലടി ഹയർസെക്കന്ററി സ്കൂൾ ഓവറോൾ ചാംമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 
സീനിയർ ഗേൾസ് U 56KG വിഭാഗത്തിൽ കല്ലടിയിലെ സ്റ്റേസി എസ് ചരുവിലും,
 സീനിയർ ബോയ്സ് U 66KG വിഭാഗത്തിൽ ആമൻ ബഷീറും,
 സീനിയർ ബോയ്സ് U 82KG വിഭാഗത്തിൽ അക്ഷയ്. എ . ദിലീപും
ചാമ്പ്യന്മാരായി.  എടത്തുനാട്ടുകര GOHSS രണ്ടാം സ്ഥാനത്തും DHSS നെല്ലിപ്പുഴ മൂന്നാം സ്ഥാനത്തും എത്തി.
Previous Post Next Post

نموذج الاتصال