മണ്ണാര്‍ക്കാട്: സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ ബഹുജന പ്രക്ഷോഭം നടത്തി. നഗരസഭാ ചെയര്‍മാന്റെ നടപടികളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുമായിരുന്നു സമരം. പാര്‍ട്ടി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കോടതിപ്പടി ചുറ്റി നഗരസഭ കാര്യാലയ പരിസരത്ത് സമാപിച്ചു.
ലൈഫ് ഗുണഭോക്താക്കളുടെ കുടിശ്ശിക തീര്‍ത്ത് നല്‍കുക,അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക തനത് ഫണ്ടില്‍ നല്‍കാന്‍ നടപടി സ്വീകരിക്കുക,ഏജന്‍സികളുടെ മറവില്‍ ഇഷ്ടക്കാര്‍ക്ക് കരാര്‍ നല്‍കുന്ന നടപടി അവസാനിപ്പിക്കുക,ചെയര്‍മാന്റെ ബിനാമി ഇടപാടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുക, കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കുക, വന്‍കിടക്കാരുടെ അനധികൃത നിര്‍മാണവും നിയമലംഘനവും അന്വേഷിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പു വരുത്തുക,വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്ല്യങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.നഗരസഭയില്‍ ഭരണസമിതിയെ നോക്കുകുത്തിയാക്കി ജനാധിപത്യം അട്ടിമറിച്ച് സ്വന്തം സാമ്പത്തിക നേട്ടത്തില്‍ മാത്രമാണ് ചെയര്‍മാന്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നും സിപിഎം ആരോപിച്ചു.
സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം വിനോദ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.പി ജയരാജ് അധ്യക്ഷനായി. ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം,പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടിആര്‍ സെബാസ്റ്റ്യന്‍, എന്നിവര്‍ സംസാരിച്ചു.കെ പി മസൂദ് സ്വാഗതവും പി വത്സലകുമാരി നന്ദിയും പറഞ്ഞു.