കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാരുടെ ആരോഗ്യനിലയില്‍ പുരോഗതി

കോഴിക്കോട്: ചികിത്സയിൽ കഴിയുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനില തൃപ്തികരമെന്ന് മരക്കസ് നോളജ് സിറ്റി എം.ഡി അബ്ദുൽ ഹകിം അസ്ഹരി അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണം തുടരുകയാണ്. ഇന്ന് രാവിലെയും അദ്ദേഹവുമായി സംസാരിച്ചു. വൈകാതെ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹകിം അസ് ഹരി കൂട്ടിച്ചേര്‍ത്തു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കാന്തപുരത്തെ ഞായറാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Previous Post Next Post

نموذج الاتصال