ലഹരി വിരുദ്ധ സന്ദേശവുമായി എം. ഇ. എസ് കല്ലടി കോളേജ്

മണ്ണാർക്കാട് :- ലോക മാനസികാരോഗ്യത്തിന്റെ ഭാഗമായി എം. ഇ. എസ് കല്ലടി കോളേജിലെ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗവും മാനസിക ആരോഗ്യവും എന്ന വിഷയത്തിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. മണ്ണാർക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ വെച്ചു നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ ഫായിദാ ബഷീർ ഉദ്ഘടനം നിർവഹിച്ചു. സെൽഫ് ഫിനാൻസിങ് ഡയറക്ടർ ഡോ. സൈനുൽ ആഭിദ്ധീൻ സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഹസീന വി. എ അധ്യക്ഷത വഹിച്ചു. 

ലഹരിയെ നേരിടാൻ ആവശ്യം സാമൂഹികമായ ചെറുത്തുനിൽപ്പും പഴുത്തടച്ച നിയമനിർമ്മാണവുമാണെന്ന് ഫായിദാ ബഷീർ അഭിപ്രായപെട്ടു.

മണ്ണാർക്കാട് എസ്. ഐ അഭിലാഷ് ടി
മുഖ്യഥിതിയായ ചടങ്ങിൽ സൈക്കോളജി വിഭാഗം വിദ്യാർത്ഥികൾ ക്യാമ്പയിനിന്റെ ഫ്ലാഷ് മൊബ്, മിമേ എന്നിവ സംഘടിപ്പിച്ചു
Previous Post Next Post

نموذج الاتصال