ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണു

ഇടുക്കി : ചെറുതോണി പോലീസ് സേറ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും മണ്ണിനടിയിൽപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. നെടുങ്കണ്ടം സ്വദേശി ജോഷ്യായുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഗതാഗതം പുനസ്‌ഥാപിച്ചു.

തിങ്കളാഴ്ച്ച ഉച്ച മുതൽ ഇടുക്കി ജില്ലയുടെ വിവിധ മേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസം നേര്യമംഗലം റൂട്ടിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായിരുന്നു. സമാനമായി ഇന്നും പലയിടത്തും റോഡിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുന്നുണ്ട്. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്....
Previous Post Next Post

نموذج الاتصال