എം.എഫ്.എ. ടൂർണ്ണമെന്റ്; അംഗത്വ, സീസൺ പാസ് വിതരണം തുടങ്ങി

മണ്ണാർക്കാട്:  ഡിസംമ്പർ 21 ന് ആരംഭിക്കാനിരിക്കുന്ന മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ ടൂർണ്ണമെന്റിന്റെ ആവേശത്തിന് തുടക്കം കുറിച്ച് എം എഫ് എ അംഗത്വ, സീസൺ പാസ് വിതരണവും, ബ്രോഷർ പാസ്സ് പ്രകാശനവും നടന്നു.  മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി മുഹമ്മദ് ബഷീർ അംഗത്വ വിതരണ ഉൽഘാടനം നിർവ്വഹിച്ചു.

ടൂർണ്ണമെന്റിന്റെ സീസൺ പാസിന്റെ ഉദ്ഘാടനം മണ്ണാർക്കാട് ഡി.വൈ.എസ്.പി. വി. എ കൃഷ്ണദാസ് നിർവ്വഹിച്ചു.

ടൂർണ്ണമെന്റ് ബ്രോഷർ സാമൂഹ്യ പ്രവർത്തകൻ ടി കെ അബൂബക്കർ ബാവി പ്രകാശനകർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ എം എഫ് എ പ്രസിഡന്റ എം മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ , എം എഫ് എ ഭാരവാഹികളായ ഫിറോസ് ബാബു, സലിം മറ്റത്തൂർ, ഇബ്രാഹിം ഡിലൈറ്റ്, കലേഷ് മുല്ലാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

نموذج الاتصال