കോട്ടോപ്പാടത്ത് വാഹനാപകടം; സ്കൂട്ടർയാത്രക്കാരന് ഗുരുതര പരിക്ക്

കോട്ടോപ്പാടം: കൂമഞ്ചീരിക്കുന്ന് മരമില്ലിനുസമീപത്ത് ഇന്നലെ നടന്ന വാഹാപകടത്തിൽ സ്കൂട്ടർയാത്രക്കാരന് ഗുരുതര പരിക്ക്. കച്ചേരിപ്പറമ്പ് സ്വദേശി അബ്ദുൾ ഷുക്കൂറിനാണ്‌ (30) പരിക്കേറ്റത്.

സിസി ടീവി ദൃശ്യം👇

ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. അലനല്ലൂർഭാഗത്തുനിന്ന് വരുന്ന ലോറിയും കോട്ടോപ്പാടം ഭാഗത്തുനിന്ന് പോകുന്ന സ്കൂട്ടറുമാണ് ഇടിച്ചത്. അപകടസ്ഥലത്ത് നിന്ന് 50 അടിയോളം മുന്നോട്ട് പോയാണ് ലോറി നിന്നതെന്ന്  കണ്ടുനിന്നവർ പറഞ്ഞു. കാലിന്റെ തുടഭാഗത്തെ മാംസമെല്ലാം റോഡിൽ ഉരസിപ്പോയ ഗുരുതര അവസ്ഥയിലാണ് ഷുക്കൂർ. ഹെൽമെറ്റ് ധരിച്ചതുകൊണ്ട് തലയ്ക്ക് പരിക്കേറ്റില്ല. ഷുക്കൂറിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പെരുമ്പാവൂർ സ്വദേശി വിഷ്ണു ശിവദാസനാണ് ലോറി ഓടിച്ചതെന്ന് നാട്ടുകൽ പോലീസ് പറഞ്ഞു
Previous Post Next Post

نموذج الاتصال