മണ്ണാർക്കാട് സ്വദേശി യു കെയിൽ അന്തരിച്ചു

യുകെയിലെ വൂസ്റ്ററില്‍ താമസിക്കുന്ന മണ്ണാര്‍ക്കാട് കാരകുറിശ്ശി വാഴേമ്പുറം പറയിടത്ത് വീട്ടില്‍ ടി തോമസ് ഫിലോമിന തോമസ് ദമ്പതികളുടെ മകനായ സതീഷ് തോമസ്(42 ) ആണ് അന്തരിച്ചത്. ഞായറാഴ്ച വൈകീട്ട്  സതീഷിന്റെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ഉടനെ സുഹൃത്തുക്കൾ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്‌ട്രോക്ക് സംഭവിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം ഉണ്ടാവുകയും പിന്നീട് തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തു. വെന്റിലേറ്ററിലായിരിക്കേ ഇന്നു മരണം സംഭവിക്കുകയായിരുന്നു

കരിമ്പ സെന്റ് മേരീസ് സീറോ മലങ്കര ഇടവക അംഗമാണ്. ഈ അടുത്തകാലത്താണ് ജോലിക്കായി കുടുംബസമേതം സതീഷ് യുകെയില്‍ എത്തിയത്.

ഭാര്യ നിമ്മി , രണ്ടു മക്കൾ
Previous Post Next Post

نموذج الاتصال