മണ്ണാർക്കാട്: എം എൽ എ യുടെ 2021-2022 സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ കൊന്നാരം തോണൂരൻ കുളമ്പ് പള്ളി റോഡ് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ എം. കെ ബക്കർ, റഷീദ് ആലായൻ, തെക്കൻ മാനു, സാദിഖ് കൊങ്ങത്ത്, പുല്ലൂർശ്ശൻ വാപ്പു, കളത്തിൽ സിദ്ധിക്ക്,ഫൈസൽ തെക്കൻ, സീനത്ത് കൊങ്ങത്ത് തുടങ്ങിയവർ സംബന്ധിച്ചു.