മണ്ണാർക്കാട് : 40 വർഷത്തിലേറെ കാലം മണ്ണാർക്കാട് താലൂക്കിൽ മാധ്യമ രംഗത്ത് സജീവമായിരുന്ന അവറാച്ചൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന മണ്ണാർക്കാട് പെരിമ്പടാരി കാഞ്ഞിരത്തിങ്കൽ വീട്ടിൽ അബ്രഹാം (72) അന്തരിച്ചു. വാർദ്ധക്യ സഹചമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 6 മാസമായി തൃശൂർ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അന്ത്യം. ദീപിക, രാഷ്ട്ര ദീപിക, മംഗളം ദിനപത്രങ്ങളിലും ജീവൻ ടിവിയിലും റിപ്പോർട്ടറായി പ്രവർത്തിച്ചു.
ഭാര്യ : മേഴ്സി ചെറിയാൻ (കിഴക്കേക്കര കുടുംബം).
മക്കൾ : എബി അബ്രഹാം, മീര അബ്രഹാം, അനു അബ്രഹാം.
മരുമക്കൾ : ജിസ്ന, നിഖിൽ.