മണ്ണാര്‍ക്കാട്: ബൈക്കിൽ സഞ്ചരിക്കവേ ചിറക്കൽപ്പടിയിൽ വെച്ച് രണ്ട് കാറുകളിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. തിരുവിഴാംകുന്ന് സ്വദേശി നിയാസിനെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. പ്രതിരോധിക്കാൻ ശ്രമിച്ച സുഹൃത്തിനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി. രണ്ട് മാസം മുമ്പാണ് പ്രവാസത്ത് നിന്ന് യുവാവ് നാട്ടിലെത്തിയത്. സ്വർണ്ണക്കടത്ത്, കുഴൽപ്പണ സംഘങ്ങൾ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും എന്നറിയുന്നു. തട്ടിക്കൊണ്ട് പോകാനുണ്ടായ കാരണം വ്യക്തമല്ല. നിയാസിന്റെ ഫോണ്‍ അടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.