മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ ഇന്ന് ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അലനല്ലൂർ പട്ടാണിത്തൊടി വീട്ടിൽ സഫ്വാനും, മുഹമ്മദ് ഹാഷിറിനുമാണ് പരിക്കേറ്റത്. കോളേജ് വിട്ട് പുറത്തിയിറങ്ങിയപ്പോൾ അറാത്തിയൻസ് ഗ്യാങ്ങിൽപ്പെട്ട സീനിയർ വിദ്യാർത്ഥികൾ ആക്രമിച്ചതായാണ് സഫ്വാൻ
പറയുന്നത്. തലയിൽ ഒമ്പത് സ്റ്റിച്ചുകളുണ്ട്. കല്ലുപയോഗിച്ച് തലക്ക് അടിച്ച് പരിക്കേൽപ്പിച്ചതായാണ് പറയുന്നത്. സഫ്വാൻ വട്ടമ്പലം മദർകെയർ ആശുപത്രിയിൽ ചികിൽസയിലാണ്. നെറ്റിയിലും, മൂക്കിനും, കൈ മുട്ടിലും പരിക്കേറ്റ മുഹമ്മദ് ഹാഷിറിനെ കുന്തിപ്പുഴ സി വി ആർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.