ഗവർണ്ണർക്കെതിരെ സി.പി.ഐ - എ.ഐ.വൈ.എഫ് പ്രതിഷേധം

മണ്ണാർക്കാട്:  കേരളത്തിന്റെ ജനകീയ ഗവണ്മെന്റിനെതിരെ ഗവർണർ  ഫാസിസ്റ്റു നീക്കങ്ങളാണ് നടത്തുന്നതെന്നാരോപിച്ച് സിപിഐ തെങ്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. 
പ്രകടനം മണലടി സെന്ററിൽ നിന്നാണ് ആരംഭിച്ചത്. 
ചെക്ക് പോസ്റ്റ് പരിസരത്ത്  പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ആർഎസ്എസ് അജണ്ട കേരളത്തിൽ വിലപ്പോകില്ല, ആരെങ്കിലും അതിനു മുതിർന്നാൽ  ജനകീയ പ്രതിഷേധങ്ങളിലൂടെ കേരളം മറുപടി പറയുമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി കബീർ മണ്ണാർക്കാട് അഭിപ്രായപ്പെട്ടു. ചടങ്ങിൽ  എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി ഭരത് അധ്യക്ഷനായി.   സിപിഐ തെങ്കര ലോക്കൽ സെക്രട്ടറി ഭാസ്കരൻ മുണ്ടക്കണ്ണി സ്വാഗതവും, ലോക്കൽ കമ്മിറ്റി അംഗം പ്രസാദ് നന്ദിയും പറഞ്ഞു ലോക്കൽ കമ്മിറ്റി അംഗം  മുരുകദാസ്, എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് ആബിദ് കൈതച്ചിറ, ഗ്രീഷ്മ, തുടങ്ങിയവർ  അഭിവാദ്യം ചെയ്തു സംസാരിച്ചു. നേതാക്കളായ മോഹനൻ,അമൽ, സുദേവൻ,സുകുമാരൻ, കൃഷ്ണദാസ്,ഷനൂപ് സി എച്ച്, ബിനു, നിഷാദ്, ശബരി, സുനിൽ, അനീഷ് TR,താഹിർ, ഹരിപ്രസാദ്, തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

نموذج الاتصال