അങ്ങാടിപ്പുറം: അശ്രദ്ധയോടെ റോഡ് മുറിച്ചു കടന്ന കാൽനട യാത്രക്കാരനെ രക്ഷിക്കുന്നതിനായി വെട്ടിച്ചു മാറ്റുന്നതിനിടയിൽ കാർ എതിർ ദിശയിൽ നിന്ന് വരുകയായിരുന്ന ലോറിയില്‍ ഇടിച്ച് അപകടം.
വീഡിയോ കാണാം👇
സ്ഥിരം അപകട മേഖലയായ തിരൂർക്കാട് ഐടിസിക്ക് സമീപത്തെ വളവിൽ ഇന്നലെ രാത്രിയാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ലോറിയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. യുവാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാലിനും കൈയ്ക്കും പരിക്കുണ്ട്. ഈ പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയാണ്.