തച്ചമ്പാറ: അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെയുള്ള ഡിവൈഎഫ്ഐയുടെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ചൂരിയോട്ടിലെ മന്ത്രവാദ കേന്ദ്രത്തിലേയ്ക്ക് DYFI തച്ചമ്പാറ മേഖല കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
സി.പി.ഐ.(എം) ലോക്കൽ സെക്രട്ടറി കെ.കെ.രാജൻ മാസ്റ്റർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. DYFI മേഖലാ സെക്രട്ടറി റാഷിദ് സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡൻ്റ് അജിത്ത് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡൻ്റ് ഷാജ് മോഹൻ, ചൂരിയോട് വാർഡ് മെമ്പർ അബൂബക്കർ മുച്ചിരിപ്പാടം, എന്നിവർ സംസാരിച്ചു. സി.പി.ഐ(എം) ലോക്കൽ കമ്മിറ്റിയംഗം കെ.കെ.നാരായണൻ മാസ്റ്റർ, മാട്ടം വാർഡ് മെമ്പർ ഷഫീക്ക് തുടങ്ങിയവർ പങ്കെടുത്തു. ട്രഷറർ ശരത് കൃഷ്ണൻ നന്ദി പറഞ്ഞു.