ബാംഗ്ലൂരില്‍ നിന്നും കാര്‍ മാര്‍ഗ്ഗം ജില്ലയിലേക്ക് കടത്തിയ നൂറ്റിമൂന്ന് ഗ്രാം മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ) യുമായി രണ്ടു പേര്‍ പാണ്ടിക്കാട് പോലീസിന്‍റെ പിടിയില്‍ . ജില്ലയിലും പുറത്തും നിരവധി ലഹരിക്കടത്ത് കേസുകളിലും വധശ്രമക്കേസുള്‍പ്പടെയുള്ള ക്രിമിനല്‍ കേസുകളിലും പ്രതിയായ കുമരംപുത്തൂര്‍ സ്വദേശി പള്ളിയാല്‍തൊടി ഉമ്മര്‍ ഫാറൂഖ് (41), പട്ടിക്കാട് വലമ്പൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഷമീല്‍(29) എന്നിവരാണ് പിടിയിലായത്. പാണ്ടിക്കാട് ടൗണിന് സമീപം മേലാറ്റൂര്‍ റോഡില്‍ വച്ച് രാത്രിയില്‍ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍ പാണ്ടിക്കാട് സി.ഐ. റഫീഖ്, എസ്.ഐ. അബ്ദുള്‍ സലാം എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഉമ്മര്‍ഫറൂഖിന്‍റെ കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചനിലയിലാണ് എംഡിഎംഎ കടത്തിയിരുന്നത്.
ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് ജില്ലയിലേക്ക് ആഢംബര ബൈക്കുകളിലും കാറുകളിലും വന്‍തോതില്‍ സിന്തറ്റിക് ലഹരിമരുന്നുകളായ എംഡിഎംഎ, ബ്രൗണ്‍ഷുഗര്‍ എന്നിവ മലപ്പുറം , പാലക്കാട് ജില്ലകളിലേക്ക് കടത്തുന്ന അലനെല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ കുറിച്ചും അവരുടെ ജില്ലയിലെ ഏജന്‍റുമാരെ കുറിച്ചും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന് രഹസ്യ വിവരം ലഭിച്ചിരുന്നു . തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍, സി.ഐ.റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിക്കാട് പോലീസും ജില്ലാആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡും നടത്തിയ അന്വേഷണത്തില്‍ ഇത്തരം ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളെ തിരിച്ചറിഞ്ഞ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതില്‍ വധശ്രമക്കേസുകളുള്‍പ്പടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലും കഞ്ചാവ് കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ ഉമ്മര്‍ഫറൂഖിനേയും സംഘത്തേയും കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു.ബാംഗ്ലൂരില്‍ നിന്നും ഫോണില്‍ ബന്ധപ്പെടുന്ന ഏജന്‍റുമാര്‍ മുഖേന വാങ്ങുന്ന എംഡിഎംഎ ശരീരത്തിലും വാഹനത്തിലുമായി ഒളിപ്പിച്ചാണ് കേരളത്തിലെത്തിലേക്ക് കടത്തുന്നത്. നാട്ടിലെത്തിച്ചശേഷം ചെറിയ പായ്ക്കറ്റുകളിലാക്കി ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പനയ്ക്കായി കൈമാറുകയാണ് പതിവ്. അയല്‍വാസിയും ബന്ധുവുമായ സ്ത്രീയുടെ തലയില്‍ കല്ലുകൊണ്ടടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച കേസില്‍ മാസങ്ങള്‍ക്കുമുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. സ്ത്രീകളുള്‍പ്പടെയുള്ള ഉമ്മറിന്‍റെ ലഹരിക്കടത്തു സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പാണ്ടിക്കാട് സി.ഐ. റഫീഖ് ,എസ്ഐ.മാരായ അബ്ദുള്‍ സലാം,സുനീഷ് കുമാര്‍ , എ.എസ്.ഐ. സെബാസ്റ്റ്യന്‍ രാജേഷ് , എസ്.സി.പി.ഒ. ഷൈലേഷ് ജോണ്‍, ജയന്‍, സന്ദീപ്,ജയന്‍,അരുണ്‍,രജീഷ്, എന്നിവരും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.