സേവ് മണ്ണാർക്കാട് ചാരിറ്റബിൾ ട്രസ്റ്റ് രണ്ടാമത് റൺ കാർണിവലിന്റെ ലോഗോ പ്രകാശനം ബോബി ചെമ്മണ്ണൂർ (ബോചെ) നിർവ്വഹിച്ചു. ലഹരിമുക്തവും ആരോഗ്യ സംരക്ഷണവും മുൻ നിർത്തി സേവ് മണ്ണാർക്കാട് 2023 ജനുവരി 8 ന് സംഘടിപ്പിക്കുന്ന "റൺ മണ്ണാർക്കാട് റൺ" കൂട്ടയോട്ട മൽസരത്തിന്റെ ലോഗോ ബോബി ചെമ്മണ്ണൂർ (ബോചെ) സജ്‌ലീ ഗ്രൂപ്പ് ഉടമ സജിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
ചടങ്ങിൽ സേവ് ചെയർമാൻ ഫിറോസ് ബാബു . ജനറൽ സെക്രട്ടറി നഷീദ് പിലാക്കൽ, റൺ കാർണിവൽ കൺവീനർ സി എച്ച് ഷൗക്കത്ത് അലി, സേവ് വൈസ് ചെയർമാൻ അസ്ലം അച്ചു, കെ.ഫക്രുദീൻ, റംഷാദ്, ആബിദ്, അർഷദ് തുടങ്ങിയവർ പങ്കെടുത്തു.