നായാട്ട് കേസ്: രണ്ട് പേര്‍ അറസ്റ്റില്‍

കല്ലടിക്കോട്: നായാട്ടു കേസില്‍ രണ്ട് പേരെ വനംവകുപ്പ് പിടികൂടി.കരിമ്പ മൂന്നേക്കര്‍ മരുതംകാട് സ്വദേശികളായ മാട്ടുമ്മല്‍ രാമദാസ് (37),ചൂരക്കാട്ടില്‍ മുരളി (52) എന്നിവരാണ് അറസ്റ്റിലായത്. കല്ലടിക്കോട് മലയടിവാരത്തില്‍ നിന്നും കാട്ടുപോത്തിനെ വേട്ടയാടിയെന്നാണ് കേസ്. ഇറച്ചി കണ്ടെടുത്തിട്ടുണ്ട്. മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ എന്‍ സുബൈര്‍, പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇനി നാല് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും അറസ്റ്റിലായ രാമദാസ് സമാനമായ കേസില്‍ നേരത്തെ പ്രതിയാണെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Previous Post Next Post

نموذج الاتصال