ആ വണ്ടി തിരിച്ചു തരണം, അതെന്റെ അനിയന്റെ ഓർമ്മയാണ്; കള്ളനോട് അപേക്ഷിച്ച് സുജീഷ്

മണ്ണാർക്കാട്: സ്വന്തം വാഹനങ്ങളോട് ചിലർക്ക് വൈകാരിക അടുപ്പമുണ്ടാകാം, അതിന് കാരണങ്ങൾ പലതാണ് അത്തരമൊരു വാഹനം നഷ്ടപ്പെട്ടതിന്റെ തീരാദു:ഖത്തിലാണ് മണ്ണാർക്കാട് സ്വദേശി സുജീഷ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ചോമേരിയിൽ നിർത്തിയിട്ട സുജീഷിന്റെ ബൈക്കാണ് നഷ്ടമായത്. തിങ്കളാഴ്ച രാവിലെ ബൈക്ക് എടുക്കാൻ പോയപ്പോഴാണ് തന്റെ ബ്ലാക്ക് പാഷൻ പ്രോ ബൈക്ക് മോഷണം പോയതായി സുജീഷ് അറിയുന്നത്. അത് സുജീഷിന് വെറുമൊരു ബൈക്കല്ല, അതിനോട് വൈകാരികമായ ഒരു അടുപ്പം കൂടിയുണ്ട് സുജീഷിന്,   സുജീഷിന്റെ അനിയൻ ഉപയോഗിച്ചിരുന്ന ബൈക്കായിരുന്നു അത്. സുജീഷിന്റെ അനിയൻ ചെറുപ്പത്തിലെ ക്യാൻസർ ബാധിച്ച് മരിച്ചതിന് ശേഷം ആ വണ്ടിയാണ് സുജീഷിനും കുടുംബത്തിനും അനിയൻ തങ്ങളുടെ കൂടെ ഉണ്ടെന്ന് ചിന്തകളിലെങ്കിലും സമാധാനം നൽകുന്നത്, ഒരു കുടുംബാംഗത്തെ പോലെയാണ് സുജീഷും കുടുംബവും ആ ബൈക്ക് കൊണ്ട് നടക്കുന്നത്. KL - 55 - L - 5809 എന്ന നംബറിലുള്ള ബ്ലാക്ക് പാഷൻ പ്രോ ആരെങ്കിലും കാണുകയാണെങ്കിൽ ഉടനെ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലോ താഴെയുള്ള നംബറിലോ
അറിയിക്കാനാണ് സുജീഷ് എല്ലാവരോടുമായി അഭ്യർത്ഥിക്കുന്നത്. അത് തിരിച്ചു കിട്ടിയാൽ തങ്ങളുടെ കുടുംബാംഗത്തെ തിരിച്ചു കിട്ടിയത് പോലെയാവുമെന്നും സുജീഷ് നിറകണ്ണുകളോടെ പറയുന്നു. ഇനി കള്ളന് മനസ്ഥാപം ഉണ്ടായി വണ്ടി തിരികെ തരാൻ തയ്യാറാവുകയാണെങ്കിൽ കേസെല്ലാം പിന്വലിക്കാമെന്നും, അത് വിറ്റു കിട്ടിയാൽ അയാൾക്ക് ആകെ ലഭിക്കുവാൻ പോകുന്ന അയ്യായിരമോ, പതിനായിരമോ താൻ നൽകാമെന്നും സുജീഷ് കണ്ണീരോടെയാണ് പറയുന്നത്.
Previous Post Next Post

نموذج الاتصال