പത്തനംതിട്ട: മൂന്ന് വയസ്സുകാരൻ വൈഷ്ണവ് അച്ഛന്റെ കൈ പിടിച്ച് പന്തളം പോലീസ് സ്റ്റേഷനിലെത്തി, പോലീസ് മാമന്മാരോട് നന്ദി പറയാൻ. സംഭവം ഇങ്ങനെയാണ് വൈഷ്ണവ് അച്ഛനോടൊപ്പം ഫ്ലാറ്റിൽ ഇരിക്കുന്നതിനിടക്ക് അച്ഛൻ ചെരുപ്പ് എടുക്കാൻ പുറത്തേക്ക് പോയപ്പോൾ ഫ്ലാറ്റിന്റെ മുൻവശത്തെ വാതിൽ അടഞ്ഞു ലോക്കും വീണു, മകൻ മാത്രമാണ് ഫ്ലാറ്റിനുള്ളിലുള്ളതെന്ന പരിഭ്രമത്താൽ അച്ഛൻ വാതിൽ തള്ളി തുറക്കാൻ ശ്രമം നടത്തി കൊണ്ടേയിരുന്നു, പക്ഷേ ഫലം കണ്ടില്ല, തുടർന്ന് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചെന്ന് മകനെ രക്ഷിക്കണേ എന്ന് അഭ്യർത്ഥിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര് ഉടനെ തന്നെ രക്ഷാ പ്രവർത്തനത്തിന് ചാടിയിറങ്ങി. പോലീസിന്റെ മുന്നിലുള്ള കടമ്പ ആറു വയസ്സുകാരൻ എവിടെയാണ് നിൽക്കുന്നത് എന്ന് ഉറപ്പ് വരുത്തുകയായിരുന്നു. ജനലിനടുത്തേക്ക് ലാഡർ വഴി കയറി നോക്കിയപ്പോൾ വൈഷ്ണവ് ഡോറിന് അടുത്ത് തന്നെ കരഞ്ഞ് കൊണ്ട് നിൽക്കുകയായിരുന്നു. ഡോർ പൊളിക്കുമ്പോൾ കുട്ടിക്ക് പരിക്കേൽക്കാൻ ഉള്ള സാധ്യത മുന്നിൽ കണ്ട് അച്ഛനെ കൊണ്ട് കുട്ടിയെ അനുനയിപ്പിച്ച് അടുക്കള ഭാഗത്തേക്ക് മാറ്റുകയും, പൂട്ട് പൊളിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഇതിലെന്താ ഇത്ര വലിയ കാര്യം ഫയർഫോഴ്സിനെ വിളിച്ചാൽ പോരെ എന്ന് ചിന്തിക്കുന്നവരുണ്ടാകും, അവരോട് വൈഷ്ണവിന്റെ അച്ഛന് പറയാനുള്ളത് ഫയർ ഫോഴ്സ് കുറേയേറെ ദൂരത്തായതിനാലും, ആ സമയത്ത് അതൊന്നും മനസ്സിൽ വന്നില്ല
മകന് എന്തെങ്കിലും സംഭവിക്കുമൊ എന്ന ആധിയായിരുന്നു. അതിനാലാണ് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. പിന്നെ ഞങ്ങളുടെ സുരക്ഷക്ക് പോലീസ് എപ്പോഴും കൂടെയുണ്ടെന്ന ധൈര്യം അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു പോലീസിന്റെ പ്രവർത്തനം, പരിഭ്രാന്തി ഭൂലം താൻ തിരിച്ച് ഫ്ലാറ്റിലെത്തുന്നതിന് എത്രയോ മുമ്പേ ചൂണ്ടി കാണിച്ച ഇടത്ത് പോലീസ് എത്തിയതായും അദ്ധേഹം പറയുന്നു. ഫയർഫോഴ്സ് വരുന്നത് വരെ കാത്തിരിക്കുവാൻ തങ്ങൾക്കും ആവുമായിരുന്നില്ല കാരണം ഫ്ലാറ്റിൽ അകപ്പെട്ടത് മൂന്ന് വയസ്സുള്ള കുഞ്ഞാണ്. കുട്ടിക്ക് ഒരു ആപത്തും വരാതെ സംരക്ഷിക്കുക എന്നതായിരുന്നു തങ്ങളുടെ ദൗത്യം എന്ന് പോലീസുകാരും പറയുന്നു. എന്തായാലും വൈഷ്ണല് ഇപ്പോൾ ഹാപ്പിയാണ് പോലീസ് മാമന്മാരേയും കൂട്ടായി കിട്ടിയതിൽ അതീവ സന്തോഷത്തിലാണ് അവൻ. രക്ഷാ പ്രവർത്തനത്തിന് എ എസ് ഐ ഉണ്ണികൃഷ്ണൻ, സി പി ഒ മാരായ അൻവർ ഷാ, സുശീൽ കുമാർ, കൃഷ്ണദാസ്, ജയപ്രകാശ്, രാജേഷ് എന്നിവർ നേതൃത്വം നൽകി