കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എം.ഇ.എസ് കല്ലടി കോളേജിൽ എം.എസ്.എഫിന് മിന്നും ജയം

മണ്ണാർക്കാട്: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കല്ലടി കോളേജിൽ എം എസ് എഫിന് ഹാട്രിക്ക് വിജയം. 
 ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍, സ്റ്റുഡന്‍റ് എഡിറ്റര്‍, രണ്ട് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ഒമ്പത് ജനറല്‍ സീറ്റുകളും എം.എസ്.എഫ് നേടി. പതിനേഴ് സബ്ജക്റ്റ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ 21 സബ് പോസ്റ്റുകളില്‍ ഭൂരിഭാഗവും എം.എസ്.എഫ് നേടി. 
ക്ലാസ് റെപ്രസെന്‍റ്റേറ്റീവ് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 77 ക്ലാസുകളില്‍ 44 സീറ്റുകള്‍ എം.എസ്.എഫിന് തനിച്ച് നേടാനായി. കെ.എസ്.യുവിന് ആറും എസ്.എഫ് ഐക്ക് 27 ക്ലാസും നേടി.  രണ്ട് ക്ലാസ് പ്രതിനിധികളെ നറുക്കെടുപ്പിലൂടെയാണ് എം.എസ്.എഫിന് നഷ്ടമായത്. 
ഒന്നാം വര്‍ഷ എം.കോം വിദ്യാര്‍ഥി ഫസല്‍ പൂക്കോയ തങ്ങളാണ് ചെയര്‍മാന്‍. തമന്ന ഫിര്‍ദൗസ് (വൈസ് ചെയര്‍മാന്‍), തസ്നിയ.പി (ജന.സെക്ര), ലീന മഹമൂദ്.സി.കെ (ജോ.സെക്ര), ഐഷ നൗഫ (ഫൈന്‍ ആര്‍ട്സ് സെക്ര), മുഹമ്മദ് തസ്ലിം (ജനറല്‍ ക്യാപ്റ്റന്‍), വാജിദലി.പി.ടി (സ്റ്റുഡന്‍റ് എഡിറ്റര്‍), മുഹമ്മദ് ദില്‍ഷാദ്.കെ, മുഹമ്മദ് മിഥ്ലാജ്.ടി (യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍) എന്നിങ്ങനെയാണ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്.  
വൈകീട്ട് മൂന്നരയോടെ വിദ്യാര്‍ഥികള്‍ ആഹ്ലാദ പ്രകടനം നടത്തി. കോളജ് പരിസരത്ത് നിന്ന് തുടങ്ങിയ വിജയാഹ്ലാദം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു.
Previous Post Next Post

نموذج الاتصال