പെരിന്തൽമണ്ണ: ചരക്കുവാഹനത്തിൽ ഒളിപ്പിച്ചുകടത്തിയ ഒമ്പതരക്കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. കിലോഗ്രാം കഞ്ചാവുമായി അലനല്ലൂര്‍ സ്വദേശികളായ ചെറൂക്കന്‍ യൂസഫ് (35), പാക്കത്ത് ഹംസ (48) എന്നിവരാണ് പിടിയിലായത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവും സിന്തറ്റിക് ലഹരിമരുന്നുകളും കേരളത്തിലേക്ക് കടത്തുന്ന മണ്ണാര്‍ക്കാട്, അലനെല്ലൂര്‍ കേന്ദ്രീകരിച്ചുള്ള സംഘം പ്രവര്‍ത്തിക്കുന്നതായും ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് ഇത്തരം ലഹരിമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്ന ഈ സംഘത്തെ കുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സി.ഐ. സി.അലവി എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ്.ഐ. എ.എം. യാസിറും സംഘവും ജില്ലാ അതിര്‍ത്തി പ്രദേശങ്ങളിലും മറ്റും പട്രോളിംഗ് ശക്തമാക്കിയിരുന്നു.
അതിന്‍റെ ഭാഗമായി കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ ടൗണിലും പരിസരപ്രദേശങ്ങളിലും നടത്തിയ രാത്രികാല പട്രോളിംഗിനിടെയാണ് ഗുഡ്സ് വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയ 9.450 കിലോഗ്രാം കഞ്ചാവുമായി പാണമ്പി യില്‍ വച്ച് ഇവർ പിടിയിലായത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ സി.ഐ.സി.അലവി അറിയിച്ചു. അഡീഷണല്‍ എസ്.ഐ. സജീവ്,വനിതാ എസ്. സി.പി.ഒ. ജയമണി, സി.പി.ഒ മാരായ അബ്ദുള്‍ സത്താര്‍,സല്‍മാന്‍ഫാരിസ്, SCPO നജീബ് എന്നിവരും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്.