കാണാതായ നവവധു മരിച്ച നിലയിൽ

പാലക്കാട്: ഞായറാഴ്ച വിവാഹിതയായ  പെണ്‍കുട്ടിയെ തിങ്കളാഴ്ച വൈകീട്ട് മുതൽ കാണാതായിരുന്നു. പിന്നീട് നടന്ന തിരച്ചലിനൊടുവിലാണ് അന്ന് രാത്രിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലങ്കോട് അളകാപുരി കോളനി സ്വദേശി പഴനി സ്വാമിയുടെ മകളായ നന്ദിനി(21) ആണ് ദുരുഹ സാഹചര്യത്തില്‍ മരിച്ചത്.
ഞായറാഴ്‌ച പൊള‌ളാച്ചി കളിയാപുരം സ്വദേശിയുമായാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്.  തിങ്കളാഴ്‌ച വൈകിട്ട് അഞ്ചരയോടെ നന്ദിനിയെ കാണാതാവാകുയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയ്‌ക്കായി പരിസരപ്രദേശത്ത് നടന്ന തിരച്ചിലിനൊടുവിലാണ് ഏഴുമണിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണമടക്കം വിവരങ്ങള്‍ ലഭ്യമല്ല.
Previous Post Next Post

نموذج الاتصال